KeralaLatest NewsNews

വിവാഹത്തിന് അനുവദിക്കാത്തതിനെ തുടർന്ന് കമിതാക്കൾ ജീവനൊടുക്കി; പ്രതിമകൾ നിർമ്മിച്ച് വിവാഹം നടത്തിക്കൊടുത്ത് കുടുംബം

ഗാന്ധിനഗർ: വിവാഹത്തിന് കുടുംബം അനുവദിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകൾ നിർമ്മിച്ച് മതാചാരപ്രകാരം വിവാഹം നടത്തിക്കൊടുത്ത് ഗുജറാത്തിലെ താപിയിലുള്ള കുടുംബം.

ആത്മഹത്യ ചെയ്ത ഗണേഷ് രഞ്ജന എന്നിവരുടെ പ്രതിമകളെയാണ് പ്രതീകാത്മകമായി വിവാഹം ചെയ്യിച്ചത്. ഇവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.

കഴിഞ്ഞ വർഷമാണ് നിജാർ താലൂക്കിലെ നെവാല ഗ്രാമത്തിൽ വിവാഹം ചെയ്യുന്നതിൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തത്. അവരുടെ മരണത്തിന് ഒരു വർഷത്തിനുശേഷം ഇരുവരുടെയും വിഗ്രഹങ്ങൾ സൃഷ്ടിച്ച് എല്ലാ വിവാഹ ചടങ്ങുകളും മതാചാര പ്രകാരം നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button