പാലക്കാട്: പിടി7നെ പിടിക്കാനുള്ള ദൗത്യ സംഘത്തിലേക്ക് മൂന്നാമത് ഒരു കുങ്കി ആനയെ കൂടി ആവശ്യപ്പെട്ട് വയനാട്ടിൽ നിന്നുള്ള ദൗത്യ സംഘം. നിലവിൽ വിക്രം, ഭരതൻ എന്നി കുങ്കി ആനകൾ ധോണി ക്യാമ്പിൽ ഉണ്ട്. ഇതിനു പുറമെ മുത്തങ്ങയിലെ സുരേന്ദ്രൻ എന്ന ആനയെ കൂടിയാണ് ആവശ്യപ്പെട്ടത്. മുഖ്യവനപാലകൻ ഉത്തരവിട്ടാൽ അടുത്ത ദിവസം തന്നെ ആന ധോണിയിൽ എത്തും.
ഡോ. അരുൺ സക്കറിയ ഇന്ന് ഉച്ചയോടെ പാലക്കാട് എത്തും. അതിന് ശേഷം ചേരുന്ന അവലോകന യോഗത്തിലാകും മയക്കുവെടി വയ്ക്കാനുള്ള അന്തിമ രൂപരേഖ ചർച്ചയാവുക.
സമയം, സ്ഥലം എന്നിവ നിർണയിക്കൽ ശ്രമകരം എന്നാണ് വിവരം. ധോണിയിലെ ഭൂപ്രകൃതിയും ദൗത്യത്തിനു വെല്ലുവിലിയാണ്. പരമാവധി ജനവാസ മേഖലയോട് ചേർന്ന് തന്നെ മയക്കുവെടി വയ്ക്കാൻ ആണ് ഒരുക്കം.
Post Your Comments