ErnakulamKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് പീഡനം : പ്രതിക്ക് 10 വർഷം തടവും പിഴയും

കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷി(40)നെയാണ് കോടതി ശിക്ഷിച്ചത്

കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷി(40)നെയാണ് കോടതി ശിക്ഷിച്ചത്.

Read Also : സ്ത്രീ ശാക്തീകരണത്തിന്റെ മോദി മാതൃക: സ്ത്രീകളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പ്രധാന പദ്ധതികൾ ഇവയെല്ലാം

മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് പോക്സോ കോടതി ജഡ്ജി പി വി അനീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി തടവും പ്രതി അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Read Also : വിമാനടിക്കറ്റ് എടുക്കുന്നവർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുന്ന സേവനം ആരംഭിക്കും: പ്രഖ്യാപനവുമായി വിമാന കമ്പനി

2019-ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജമുന ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button