സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കൽ നടപടിയുമായി പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. റിപ്പോർട്ടുകൾ പ്രകാരം, ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി 8 ശതമാനം മുതൽ 10 ശതമാനം വരെ ജീവനക്കാരെ പിരിച്ചുവിടാനാണ് സാധ്യത. ഇതോടെ, 6,000 ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാവുക. പ്രധാനമായും ഉൽപ്പന്നം, എൻജിനീയറിംഗ്, ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിക്കുക.
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വിഗ്ഗിയുടെ ഓഹരികൾ മോശം പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. അതിനാൽ, 2022 നവംബറിൽ 3 ശതമാനത്തോളം ജീവനക്കാരെ സ്വിഗ്ഗി പിരിച്ചുവിട്ടിരുന്നു. നിലവിൽ, സ്വിഗ്ഗിയിലേ ജീവനക്കാർ കടുത്ത ജോലി സമ്മർദ്ദമാണ് നേരിടുന്നത്. ജീവനക്കാർക്ക് പുറമേ, വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളും വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതേസമയം, കമ്പനി ഓഹരി വിപണിയിൽ ചുവടുറപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഐപിഒയുടെ കരട് രേഖ സെബിയിൽ സമർപ്പിക്കുന്നത് 2023 ഡിസംബറിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read: ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കൽ: ഇന്ത്യ- യുഎഇ പങ്കാളിത്ത ഉച്ചകോടി ജനുവരി 23 മുതൽ ആരംഭിക്കും
Post Your Comments