Latest NewsNewsFootballSports

മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍: പിഎസ്ജി-സൗദി ഓള്‍സ്റ്റാര്‍ പോരാട്ടം ഇന്ന്

റിയാദ്: സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ പോരാട്ടം ഇന്ന് റിയാദില്‍. റിയാദിലെ മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ‘റിയാദ് സീസൺ’ സൗഹൃദ ടൂർണമെന്‍റിലാണ് മെസിയുടെ പിഎസ്ജിയും ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സൗദി ഓള്‍സ്റ്റാര്‍ ടീമും തമ്മില്‍ മത്സരിക്കുക.

സൗദിയിലെ രണ്ട് പ്രമുഖ ക്ലബുകളായ അൽ-നസറിന്‍റെയും അൽ-ഹിലാലിന്‍റെയും ഏറ്റവും മുൻനിര താരങ്ങൾ അടങ്ങുന്ന ടീമായിരിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നിൽ അണിനിരക്കുക. ഈ സീസണിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നസർ ക്ലബുമായി രണ്ടര വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടത്.

ഒന്നര പതിറ്റാണ്ട് നീണ്ട കരിയറില്‍ ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും രാജ്യത്തിനുമായുള്ള മത്സരങ്ങളില്‍ ഇതുവരെ 36 തവണയാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും മെസിയും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ റൊണാള്‍ഡോയുടെ ടീമിനെതിരെ മെസി 22 ഗോളുകള്‍ നേടിയപ്പോള്‍ മെസിയുടെ ടീമിനെതിരെ റൊണാള്‍ഡോ 21 ഗോളുകള്‍ അടിച്ചു.

Read Also:- മുരളീധരനോട് മറുപടി പറയാനില്ല, മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യം: കെവി തോമസ്

അര്‍ജന്‍റീനക്ക് ലോകകപ്പ് നേടിക്കൊടുത്തശേഷം മെസി ഒരിക്കല്‍ കൂടി അറബ് മണ്ണില്‍ കളിക്കാനെത്തുന്നുവെന്നതും ശ്രദ്ധേയം. ചാരിറ്റി മത്സരമായതിനാല്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അവസരം നല്‍കുന്ന പ്രത്യേക ടിക്കറ്റ് ഒരു ആരാധകന്‍ ലേലത്തില്‍ സ്വന്തമാക്കിയത് 21 കോടി രൂപയ്ക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button