Latest NewsUAENewsInternationalGulf

ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കൽ: ഇന്ത്യ- യുഎഇ പങ്കാളിത്ത ഉച്ചകോടി ജനുവരി 23 മുതൽ ആരംഭിക്കും

അബുദാബി: ഇന്ത്യ- യു എ ഇ പങ്കാളിത്ത ഉച്ചകോടി 2023 ജനുവരി 23 മുതൽ ആരംഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ദുബായിൽ വെച്ചാണ് ഉച്ചകോടി നടക്കുക. ജനുവരി 25 വരെയാണ് ഉച്ചകോടി. ഇന്റർനാഷണൽ ബിസിനസ് ലിങ്കേജ് ഫോറം, ദുബായ് ചേംബേഴ്‌സ് എന്നിവർ ചേർന്നാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

Read Also: സ്ത്രീ ശാക്തീകരണത്തിന്റെ മോദി മാതൃക: സ്ത്രീകളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പ്രധാന പദ്ധതികൾ

ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര സാധ്യതകൾ ഉൾപ്പെടെ ഉച്ചകോടിയിൽ ചർച്ച ചെയ്യും. വ്യവസായ മേഖലയിലെ സഹകരണം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിൽ വിലയിരുത്തും. യുഎഇയുമായി ഉഭയകക്ഷി വ്യാപാര കരാർ ഒപ്പിടുന്ന ആദ്യ രാജ്യമെന്ന നിലയിൽ, യുഎഇയുടെ സമ്പദ്  വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ് ഇന്ത്യ. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയും 2021-ൽ യു എ ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് ഇന്ത്യ.

ഇന്ത്യയിലെയും യുഎഇയിലെയും പൊതു, സ്വകാര്യ മേഖലകളിലെയും പ്രമുഖ ബിസിനസ്സ്, ഗവൺമെന്റ് പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കാളികളാകുമെന്നാണ് വിവരം.

Read Also: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയില്‍ നിന്ന് കനത്ത മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button