റിയാദ്: കള്ളപ്പണ കേസിൽ നാലു പ്രവാസികൾക്ക് ശിക്ഷ വിധിച്ച് സൗദി അറേബ്യ. 1,20,000 റിയാൽ പിഴയും അഞ്ചു വർഷം തടവു ശിക്ഷയുമാണ് പ്രതികൾക്ക് ലഭിച്ചിട്ടുള്ളത്. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ശിക്ഷ വിധിച്ചത്. 87000 റിയാൽ കള്ളപ്പണമാണ് പ്രതികൾ കൈവശം വച്ചിരുന്നത്. ഇതിന് പുറമേ ഇലക്ട്രോണിക് മെഷീനുകളും പേപ്പർ കറൻസികൾ അച്ചടിക്കുന്നതിനുള്ള പ്രിന്ററുകളും ഇവരിൽ കണ്ടെത്തിയിരുന്നു.
പ്രതികളായ പ്രവാസികളിൽ നിന്നും പിടിച്ചെടുത്ത ഉപകരണങ്ങൾ കണ്ടുകെട്ടണമെന്നും ജയിൽ കാലയളവ് അവസാനിച്ച ശേഷം സൗദി അറേബ്യയിൽ നിന്ന് ഇവരെ നാടുകടത്തണമെന്നും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
Post Your Comments