Latest NewsNewsIndia

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണം: മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി; ലക്ഷദ്വീപില്‍ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചു. വധശ്രമക്കേസില്‍ 10 വര്‍ഷം ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. തുടര്‍ന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

read also: ആരോഗ്യ വകുപ്പിന്റെ പരിശോധന തുടരുന്നു, വയനാട്ടിലെ ഹോട്ടലുകളില്‍ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി

ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീര്‍പ്പുണ്ടാകുംവരെ കാത്തിരിക്കാതെ കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് നിയമവിരുദ്ധവും ഗൂഢോദ്ദേശ്യത്തോടെയുമാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നു വെള്ളിയാഴ്ച ചീഫ് ജസ്റ്റിസിന് മുന്‍പാകെ മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകര്‍ ആവശ്യപ്പെടും.

 

shortlink

Post Your Comments


Back to top button