KeralaLatest NewsNews

കേരളം നിലനില്‍ക്കുന്നത് കേന്ദ്രം നല്‍കുന്ന ധനസഹായം കൊണ്ടാണെന്നത് കള്ളപ്രചാരണം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്രം നല്‍കുന്ന ധനസഹായം കൊണ്ടാണ് കേരളം പിടിച്ചു നില്‍ക്കുന്നതെന്നത് ചിലര്‍ നടത്തുന്ന കള്ള പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി വകുപ്പ് പുനസംഘടനാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നിയമം ആറാം വര്‍ഷത്തിലേക്ക് കടന്നിട്ടും സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. ജിഎസ് ടി കൗണ്‍സിലില്‍ സംസ്ഥാനങ്ങള്‍ക്ക് പരിമിതമായ സ്വാധീനം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Read Also: വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കാതെ കേരളത്തില്‍ നടക്കുന്നത് കാണാന്‍ ശ്രമിക്കുക: അടൂരിനോട് മേജര്‍ രവി

ചെക്‌പോസ്റ്റ് സംവിധാനം ഇല്ലാതായതോടെ നികുതി വെട്ടിപ്പ് നിരവധി മാര്‍ഗങ്ങളിലൂടെ നടക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘നികുതി സംബന്ധമായ വിഷയങ്ങളില്‍ നൈപുണ്യമുള്ള ആളുകളുടെ സഹായം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാനങ്ങളുടെ അധികാരം പരിമിതമാണ്. നികുതി വരുമാനം വര്‍ധിപ്പിക്കാനെന്ന പേരില്‍ അവശ്യ സാധനങ്ങളുടെയും ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും നികുതി കേന്ദ്രം വര്‍ധിപ്പിച്ചു. അതിനെതിരെ ജിഎസ്ടി കൗണ്‍സിലിലടക്കം കേരളം ശബ്ദമുയര്‍ത്തി. നിത്യോപയോഗ സാധനങ്ങള്‍ക്ക് പകരം ആഡംബര ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടു. കേന്ദ്രം അതിന് ചെവിക്കൊടുത്തില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മതത്തോടെയാണ് നികുതി ഭാരം ചുമത്തിയതെന്നാണ് കേന്ദ്രമന്ത്രി അടക്കം പറയുന്നത്. എന്നിട്ട് ആഡംബര വസ്തുക്കളുടെ നികുതി കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്’,മുഖ്യമന്ത്രി വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button