നിരവധി അഭ്യൂഹങ്ങൾക്ക് പിന്നാലെ കൂട്ടപിരിച്ചുവിടൽ നടപടികൾ ആരംഭിച്ച് പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, 2,300 ജീവനക്കാർക്കാണ് പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള നോട്ടീസ് നൽകിയിരിക്കുന്നത്. പ്രധാനമായും യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ നടപടികൾ ബാധിക്കുന്നത്.
ആദ്യ ഘട്ടത്തിൽ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്നത് സംബന്ധിച്ചുള്ള സൂചനകൾ ആമസോൺ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക നോട്ടീസ് ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആമസോണിൽ വൻ സാമ്പത്തിക പ്രതിസന്ധിയാണ് നിലനിന്നിരുന്നത്. ഓൺലൈൻ വിൽപ്പനയുടെ വളർച്ച മന്ദഗതിയിലായതോടെ ചെലവ് ചുരുക്കൽ നടപടിയിലേക്ക് കടക്കുകയായിരുന്നു കമ്പനി. അതുകൊണ്ടുതന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിനാണ് ആമസോൺ സാക്ഷിയാകുന്നത്.
Also Read: സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കൽ: പരിശോധന ശക്തമാക്കാൻ യുഎഇ
ഇത്തവണ റീട്ടെയിൽ ഡിവിഷനെയും, എച്ച്ആർ വിഭാഗത്തിനെയും പിരിച്ചുവിടൽ നടപടി ബാധിക്കും. അതേസമയം, മൊത്തം ജീവനക്കാരിൽ ഒരു ശതമാനം പേർക്ക് മാത്രമാണ് തൊഴിൽ നഷ്ടമാകുന്നത്. അലക്സാ ഡിജിറ്റൽ അസിസ്റ്റന്റും എക്കോ സ്മാർട്ട് സ്പീക്കറുകളും നിർമ്മിക്കുന്ന ആമസോണിന്റെ സാങ്കേതിക വിഭാഗത്തിലാണ് ആദ്യം പിരിച്ചുവിടലുകൾ ആരംഭിക്കുക.
Post Your Comments