മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. വിവിധ കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. ഹോർമോൺ ഉൽപ്പാദനത്തിലെ ഏറ്റക്കുറച്ചിലുകൾ, കാലാവസ്ഥ വ്യതിയാനം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ മുടികൊഴിച്ചിലിന് കാരണമാകുന്നു. മുടികൊഴിച്ചിൽ തടയാൻ ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.
മുടികൊഴിച്ചിൽ തടയാൻ പ്രധാനമായും പ്രോട്ടീനിന്റെയും ഇരുമ്പിന്റെയും അംശം കൂടുതലുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. മത്സ്യം, മാംസം, പയർ വർഗ്ഗങ്ങൾ, ഇലക്കറികൾ എന്നിവയിൽ ഉയർന്ന ഇരുമ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
തലയിൽ ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. മസാജ് ചെയ്യുന്നതിലൂടെ തലയോട്ടിയിലെ രക്തചക്രമണം വർദ്ധിപ്പിക്കാൻ സാധിക്കും.
വിവിധ കെമിക്കലുകൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾ മുടിയിൽ പുരട്ടുന്നത് പരമാവധി ഒഴിവാക്കണം. ഇത്തരം ഉൽപ്പന്നങ്ങൾ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, പിന്നീട് മുടിയെ ദോഷകരമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
തലയിൽ കറ്റാർവാഴ ജെൽ പുരട്ടുന്നത് വളരെ ഗുണം ചെയ്യും. ആഴ്ചയിൽ മൂന്ന് തവണ തലയോട്ടിയിലും മുടിയിലും കറ്റാർവാഴ ജെൽ പുരട്ടാം. കറ്റാർവാഴ അടങ്ങിയ ഷാംപൂ, കണ്ടീഷണർ എന്നിവയും മുടി വളർച്ചയ്ക്ക് സഹായിക്കും.
Post Your Comments