Latest NewsIndiaNews

നാല് ദിവസത്തിനിടെ ആത്മഹത്യ ചെയ്തത് മൂന്നുപേർ: ശ്രീഹരിക്കോട്ടയിൽ ജവാന്റെ ഭാര്യ ജീവനൊടുക്കി

ചെന്നൈ: ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ടു സിഐഎസ്എഫ് ജവാന്മാർ 24 മണിക്കൂറിനുള്ളിൽ ജീവനൊടുക്കിയതിന് പിന്നാലെ, മറ്റൊരാൾ കൂടി ആത്മഹത്യ ചെയ്തു.

മരിച്ച സിഐഎസ്എഫ് ജവന്മാരിൽ ഒരാളായ ബിഹാർ സ്വദേശി വികാസ് സിങ്ങിന്റെ (33) ഭാര്യ പ്രിയ സിങ് (27) ആണ് ജീവനൊടുക്കിയത്. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ ശ്രീഹരിക്കോട്ടയിൽ ആത്മഹത്യ ചെയ്തവർ മൂന്നായി. ഛത്തീസ്ഗഡ് സ്വദേശിയായ സിഐഎസ്എഫ് ജവാൻ ചിന്താണി (29) ആണ് ജീവനൊടുക്കിയ മറ്റൊരാൾ.

കേന്ദ്രം ഭരിക്കുന്നത് ‘രാജ്യത്തെ വഞ്ചിച്ചവര്‍,രാഷ്ട്രപിതാവിനെ വധിച്ചവര്‍’:കേന്ദ്രത്തെ വിമര്‍ശിച്ച് പിണറായി ഹൈദരാബാദില്‍

വികാസ് സിങ്ങിന്റെ മരണമറിഞ്ഞതിനു പിന്നാലെ, കഴിഞ്ഞ ദിവസമാണ് ഭാര്യ പ്രിയ സിങ് ശ്രീഹരിക്കോട്ടയിലെത്തിയതെന്ന് പോലീസ് പറയുന്നു. പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് നർമദ ഗസ്റ്റ് ഹൗസിലായിരുന്നു താമസം.

ബുധനാഴ്ച രാവിലെ പ്രിയയെ മുറിയിലെ ഫാനിൽ തുങ്ങിച്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സുല്ലൂർപേട്ട ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇതേ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന വികാസ് സിങ്ങിന്റെ മൃതദേഹം ബുധനാഴ്ച കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കും.

തീരുമാനങ്ങളിൽ ഗുരുതരമായ പിഴവ്‌: 70% തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ‘ഗോ മെക്കാനിക് സഹസ്ഥാപകൻ

ഞായറാഴ്ച രാത്രിയാണ് സിഐഎസ്എഫ് കോണ്‍സ്റ്റബിളായ ചിന്താമണി(29)യെ സീറോപോയിന്റ് റഡാര്‍ സെന്ററിന് സമീപത്തെ വനമേഖലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി സ്പേസ് സെന്ററിലെ ഗേറ്റ് ഒന്നിൽ ഡ്യൂട്ടിയിലായിരുന്ന സബ് ഇൻസ്‌പെക്ടർ വികാസ് സിങ് സർവ്വീസ് റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു.

ഇരുവരും വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. എന്നാൽ, മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ആരോപണവും ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button