കാബൂള്‍: കഴിഞ്ഞ ദിവസം പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചിരുന്നതിന് പിന്നാലെ മോഷണക്കുറ്റം ആരോപിച്ച് നാല് പേരുടെ കൈ വെട്ടിമാറ്റി താലിബാന്‍ ഭരണകൂടം.
സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ഉത്തരവ് നടപ്പാക്കിയത്. എന്നാല്‍, പൊതു സ്ഥലത്ത് ശിക്ഷ നടപ്പാക്കുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടന ശക്തമായി രംഗത്തെത്തി. താലിബാനില്‍ ആളുകളെ ചാട്ടയടിക്കുന്നതും അംഗഛേദം ചെയ്യുന്നതും കൃത്യമായ വിചാരണയില്ലാതെയാണെന്ന് ആരോപണം ഉയരുന്നുണ്ട്.
Read Also: മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സംഭവം: ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചു
അതേസമയം, അഫ്ഗാനിസ്ഥാനിലെ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ത്രീകളുടെ രൂപത്തിലുള്ള ബൊമ്മകളുടെ മുഖം മറച്ച് താലിബാന്‍ ഭരണകൂടം വാര്‍ത്തളില്‍ ഇടം നേടിയിരുന്നു. രാജ്യത്തെ വസ്ത്രവ്യാപാരശാലകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ത്രീരൂപത്തിലുള്ള ബൊമ്മകളിലാണ് പുതിയ പരിഷ്‌കാരം. സ്ത്രീരൂപമാണ് എന്ന കാരണം ചൂണ്ടിക്കാട്ടി തുണി കൊണ്ടും ചാക്ക് കൊണ്ടും അലുമിനിയം ഫോയില്‍ കൊണ്ടുമാണ് ബൊമ്മകളുടെ മുഖം മൂടിയത്.
Post Your Comments