KozhikodeKeralaNattuvarthaLatest NewsNews

ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം : മധ്യവയസ്കൻ അറസ്റ്റിൽ

ബാലുശ്ശേരി എരമംഗലം ഓർക്കാട്ടുമീത്തൽ ബാബു എന്ന മധുവിനെ(49) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: ബസിനുള്ളിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ബാലുശ്ശേരി എരമംഗലം ഓർക്കാട്ടുമീത്തൽ ബാബു എന്ന മധുവിനെ(49) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ താമരശ്ശേരി ഡി.വൈ.എസ്.പി. ടി.കെ. അഷ്റഫിന്‍റെ നിർദ്ദേശത്തിൽ പൊലീസ് പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

Read Also : ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് മര്‍ദ്ദിച്ചു; വിദ്യാർത്ഥി ആശുപത്രിയില്‍ അധ്യാപകനെതിരെ കേസ് 

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ എളേറ്റിൽ വട്ടോളിയിൽ ടയർ കട നടത്തുകയായിരുന്ന പ്രതി ബാബു ഒളിവില്‍ പോവുകയായിരുന്നു. തുടർന്ന്, ഇയാളെ മഞ്ചേരിയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.

കൊടുവള്ളി ഇൻസ്പെക്ടർ പി ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ് ഐമാരായ അനൂപ് അരീക്കര, എസ് ആർ രശ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ പി അബ്ദുൽ റഹീം, സിപിഒ-മാരായ ജിനീഷ്, ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button