കൊച്ചി: 2023-ലെ മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം സിനിമ. റിലീസ് ചെയ്യുന്നതിന് മുമ്പെ പലരും പരാജയമെന്ന് വിധി എഴുതിയ, ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ച ഈ കൊച്ചു ചിത്രം മലയാളത്തിന്റെ അഭിമാന വിജയത്തിലേയ്ക്കാണ് നീങ്ങുന്നത്. ഇരുപത്തിയഞ്ചാം ദിവസത്തിലേയ്ക്ക് കടക്കുന്ന ചിത്രത്തിന് ഓരോ ദിവസം ജനപ്രീതി കൂടുന്നു എന്നു മാത്രമല്ല തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കളക്ഷനും വര്‍ദ്ധിക്കുന്നു എന്നതാണ് സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തുന്നത്. പൊങ്കല്‍ റിലീസായി എത്തിയ തല അജിത്തിന്റെ തുനിവിനും വിജയിയുടെ വാരിസിനും മാളികപ്പുറത്തിന്റെ തേരോട്ടത്തെ ഒരുതരി പോലും ഇളക്കാന്‍ സാധിച്ചില്ല. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് മുന്നില്‍ സൂര്യപ്രഭയോടെ ഉണ്ണി മുകുന്ദന്‍ ചിത്രം തലയുയര്‍ത്തി നില്‍ക്കുകയാണ്.
Read Also: വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടി: എസ്എൻ ട്രസ്റ്റിന്റെ ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി
പല തിയറ്റുകളില്‍ നിന്നും വിജയിയുടെ വാരിസ് ഒഴിവാക്കി മാളികപ്പുറം കളിക്കുന്നു. പ്രവൃത്തി ദിവസങ്ങളില്‍ പോലും ഹൗസ്ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഡിസംബര്‍ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം 17 ദിവസം പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയത് റിലീസിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷനാണ്. ഞായറാഴ്ച കേരളത്തില്‍ നിന്നുമാത്രം മാളികപ്പുറം സ്വന്തമാക്കിയത് 3 കോടിയാണ്. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ മാളികപ്പുറം 170 സ്‌ക്രീനുകളിലായി പ്രദര്‍ശനം. ചിത്രം ഇതിനോടകം 40 കോടി നേടിയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഉണ്ണി മുകുന്ദന്റെ ആദ്യ നൂറ് കോടി ചിത്രമാകും മാളികപ്പുറം എന്നാണ് സിനിമാ പ്രേമികള്‍ വിശ്വസിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം പതിപ്പാണ് ലോകമൊട്ടാകെ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ജനുവരി 21-ന് ചിത്രം തെലുങ്ക് ഭാഷയില്‍ റിലീസ് ചെയ്യും. അയപ്പ ഭക്തര്‍ക്ക് വലിയ സ്വാധീനമുള്ള തെലുങ്കാനയിലും ആന്ധാപ്രദേശിലും മാളികപ്പുറത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നതോടെ കാന്താര പോലുള്ള ഒരു സര്‍പ്രൈസ് പാന്‍ ഇന്ത്യന്‍ ഹിറ്റായി മാളികപ്പുറം മാറുമെന്ന് വിലയിരുത്തപ്പെടുന്നു.
Post Your Comments