Life StyleHealth & Fitness

അറിയാം ചിരിയുടെ ആരോഗ്യ ഗുണങ്ങള്‍

 

ചിരി ലോകത്തിലെ ഏറ്റവും മികച്ച ഔഷധം ആയി കണക്കാക്കപ്പെടുന്നു എന്നത് പലര്‍ക്കും അറിയില്ല. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതിനുള്ള ഉപയോഗപ്രദവും ആരോഗ്യകരവുമായ മാര്‍ഗമായി ചിരിയെ കണക്കാക്കുന്നു. മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന, മാനസിക സമ്മര്‍ദ്ദത്തിനും വിഷാദത്തിനും വേണ്ടിയുള്ള ചികിത്സയാണ് ചിരി തെറാപ്പിയെന്ന് പോഷകാഹാര മനഃശാസ്ത്രജ്ഞനായ ഡോ. ഉമാ നൈഡൂ പറയുന്നു.

Read Also: തൃപ്തി ദേശായിയേക്കാൾ എന്ത് കൊണ്ടും ദർശനം എന്ന പുണ്യ പ്രവർത്തിക്ക് അർഹ അമല പോൾ: കുറിപ്പ്

ചിരിയുടെ മാനസികാരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. വൈകാരിക ആരോഗ്യത്തെ പിന്തുണയ്ക്കുന്നതില്‍ ചിരിക്ക് വളരെയധികം പങ്കുണ്ടെന്ന് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

‘ ചിരി തെറാപ്പി ഒരാളുടെ സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാന്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആളുകള്‍ ചിരിക്കുമ്പോള്‍ ഹോര്‍മോണുകളായ എന്‍ഡോര്‍ഫിനുകള്‍ പുറത്തുവരുന്നു. എന്‍ഡോര്‍ഫിനുകള്‍ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുകയും വേദനയെ താല്‍ക്കാലികമായി ഒഴിവാക്കുകയും ചെയ്യും. ചിരി നമ്മുടെ രക്തപ്രവാഹത്തിലെ കോര്‍ട്ടിസോള്‍, എപിനെഫ്രിന്‍, വളര്‍ച്ചാ ഹോര്‍മോണ്‍, ഡൈഹൈഡ്രോ-ഫിനൈലാസെറ്റിക് ആസിഡ് തുടങ്ങിയ സ്‌ട്രെസ് ഹോര്‍മോണുകളെ കുറയ്ക്കുന്നു… ‘ – ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ഫിസിഷ്യനുമായ ഡോ ദിലീപ് ഗുഡെ പറഞ്ഞു.

ചിരി ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും വേദന കുറയ്ക്കുകയും സമ്മര്‍ദ്ദത്തിന്റെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

സുഖപ്പെടുത്താനും പുതുക്കാനുമുള്ള വളരെയധികം ശക്തിയുള്ളതിനാല്‍ ഇടയ്ക്കിടെ ചിരിക്കാനുള്ള കഴിവ് പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനും ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായകമാവുന്നു. ചിരിക്കുന്നതിലൂടെ തലച്ചോറിന് സുഖകരമായ എന്‍ഡോര്‍ഫിന്‍സ് എന്ന രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നു. ഇത് വേദന ഒഴിവാക്കാന്‍ സഹായിക്കുന്നു എന്ന് ഗവേഷണം സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button