സംസ്ഥാനത്ത് സർക്കാർ വാഹനങ്ങൾക്ക് ഉടൻ ഏകീകൃത നമ്പർ സിസ്റ്റം നടപ്പാക്കും. സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് ഏകീകൃത നമ്പർ സിസ്റ്റം നടപ്പാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സർക്കാർ വാഹനങ്ങൾക്ക് പൊതുവായി കെ.എൽ 99 എന്ന നമ്പറും, വിവിധ വിഭാഗങ്ങളെ തിരിച്ചറിയാൻ എ, ബി, സി, ഡി എന്നിങ്ങനെയുള്ള അക്ഷരങ്ങളും നൽകാനാണ് തീരുമാനം.
കെ.എൽ 99 എന്ന ശ്രേണിയിലുള്ള നമ്പറുകൾ സർക്കാർ വാഹനങ്ങൾക്ക് മാത്രമായി നിജപ്പെടുത്താൻ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം അറിയിക്കുക. പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ, സർക്കാർ വാഹനങ്ങൾക്ക് ‘ഗവൺമെന്റ് ഓഫ് കേരള’ ബോർഡ് ഇല്ലെങ്കിലും, നമ്പർ പ്ലേറ്റ് നോക്കി വാഹനങ്ങളെ തിരിച്ചറിയാൻ സാധിക്കും.
Also Read: കുടുംബശ്രീ പ്രവർത്തകർക്കായി ഊർജ് കിരൺ ബോധവൽക്കരണ ക്ലാസ് നടത്തി
‘കെ.എൽ 99 എ’ നമ്പർ സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കും, ‘കെ.എൽ 99 ബി’ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും, ‘കെ.എൽ 99 സി’ തദ്ദേശ സ്ഥാപനങ്ങൾക്കും, ‘കെ.എൽ 99 ഡി’ പൊതുമേഖലാ സ്ഥാപനങ്ങൾക്കുമാണ് നൽകുക.
Post Your Comments