Latest NewsKeralaMollywoodNewsEntertainment

അനിഷ്ടം വ്യക്തമാക്കിയിട്ടും അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ഥി, പൊതുവേദിയിൽ മാപ്പ് പറച്ചിൽ

വിദ്യാര്‍ഥികളിലൊരാള്‍ വേദിയില്‍ വച്ചുതന്നെ അപര്‍ണയോട് ക്ഷമ പറഞ്ഞു.

നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ഥി. തങ്കം സിനിമയുടെ പ്രമോഷനുവേണ്ടി ലോ കോളജില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അപര്‍ണയ്ക്ക് പൂവ് സമ്മാനിക്കാന്‍ അടുത്തെത്തിയ വിദ്യാര്‍ഥി അപര്‍ണയുടെ കയ്യില്‍ പിടിച്ചു വലിച്ച് എഴുന്നേല്‍പ്പിച്ചു. കൂടാതെ യുവാവ് അപര്‍ണയുടെ തോളില്‍ ചേർത്ത് പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ നടി അനിഷ്ടം പ്രകടിപ്പിക്കുന്നതും യുവാവ് ചേർത്ത് പിടിക്കാന്‍ ശ്രമിക്കുന്നതുമായുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

read also:തൃപ്തി ദേശായിയേക്കാൾ എന്ത് കൊണ്ടും ദർശനം എന്ന പുണ്യ പ്രവർത്തിക്ക് അർഹ അമല പോൾ: കുറിപ്പ്

അപര്‍ണയോടൊപ്പം നടന്‍ വിനീത് ശ്രീനിവാസനും സംഗീത സംവിധായകന്‍ ബിജിപാലും ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു.

യുവാവിന്റെ പെരുമാറ്റം നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് തിരിച്ചറിഞ്ഞ വിദ്യാര്‍ഥികളിലൊരാള്‍ വേദിയില്‍ വച്ചുതന്നെ അപര്‍ണയോട് ക്ഷമ പറഞ്ഞു. തുടര്‍ന്ന് യുവാവ് വീണ്ടും എത്തുകയും താന്‍ ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല അപര്‍ണയുടെ ഫാന്‍ ആയതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button