ഉപഭോക്താക്കൾക്ക് വിവിധ തരത്തിലുള്ള ഫീച്ചറുകൾ നൽകുന്നതിൽ മുൻപന്തിയിലാണ് വാട്സ്ആപ്പ്. ഓരോ ദിവസം കഴിയുന്തോറും ഒട്ടനവധി മാറ്റങ്ങളാണ് വാട്സ്ആപ്പിൽ എത്തുന്നത്. വാട്സ്ആപ്പിൽ മെസേജുകൾ എളുപ്പത്തിൽ അയക്കാനും, സ്വീകരിക്കാനും കഴിയുമെന്നാണ് പ്രധാന പ്രത്യേകത. എന്നാൽ, മിക്ക ആളുകളിലും അനാവശ്യ സന്ദേശങ്ങൾ നോട്ടിഫിക്കേഷൻ ബാറിൽ നിറയുന്നത് പലപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. അനാവശ്യ സന്ദേശങ്ങൾ നിറയുമ്പോൾ, പ്രധാനപ്പെട്ട സന്ദേശങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കും. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിനാണ് പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. അവ എന്താണെന്ന് പരിചയപ്പെടാം.
നോട്ടിഫിക്കേഷൻ ബാറിൽ നിന്ന് തന്നെ അനാവശ്യ കോൺടാക്ടുകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള ഷോട്ട്കട്ടാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇതോടെ, ചാറ്റ് മെസേജ് നോട്ടിഫിക്കേഷനിൽ നിന്നുതന്നെ ഏത് കോൺടാക്ടും ബ്ലോക്ക് ചെയ്യാൻ കഴിയും. അജ്ഞാതനായ ആളുകളിൽ നിന്നുള്ള സന്ദേശങ്ങൾ വരുമ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള ബ്ലോക്ക് ഷോട്ട്കട്ട് ദൃശ്യമാകുകയുള്ളൂ. അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന മെസേജുകൾ ടാപ്പ് ചെയ്ത് ബ്ലോക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കുക.
Also Read: കൊട്ടാരക്കരയില്‍ കുരിശടിക്ക് മുന്നില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Post Your Comments