രാജ്യത്തെ കാർഷിക മേഖല കൂടുതൽ വിപുലീകരിക്കാനൊരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, കർഷകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതിക്കാണ് എസ്ബിഐ രൂപം നൽകുന്നത്. ഇതിന്റെ ഭാഗമായി സംഭരണ കേന്ദ്ര വികസന നിയന്ത്രണ അതോറിറ്റിയുമായി എസ്ബിഐ കരാറിൽ ഒപ്പുവെച്ചു. എസ്ബിഐ പുറത്തിറക്കിയ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ‘പ്രൊഡ്യൂസ് മാർക്കറ്റിംഗ് ലോൺ’ എന്ന വായ്പാ പദ്ധതി കൂടുതൽ കർഷകരിലേക്ക് എത്തിക്കാനാണ് പുതിയ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
ഗ്രാമീണ പണലഭ്യത മെച്ചപ്പെടുത്താനും, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നതാണ്. കർഷകർക്ക് അവരുടെ കൃഷിയിടങ്ങൾക്ക് സമീപമുള്ള ശാസ്ത്രീയ സംഭരണ കേന്ദ്രങ്ങളിൽ വിളകൾ സംഭരിക്കുന്നതിനും, അവരുടെ സാങ്കേതിക കൈമാറ്റ സംഭരണ കേന്ദ്ര രസീതുകൾ ഉപയോഗിച്ച് ബാങ്കുകളിൽ നിന്ന് വായ്പ നേടാനും കഴിയുന്നതാണ്. എസ്ബിഐയുടെ പദ്ധതി കൂടുതൽ കർഷകരിലേക്ക് എത്തിക്കുന്നതിനായി സംഭരണ കേന്ദ്ര വികസന നിയന്ത്രണ അതോറിറ്റി ബാങ്കുകൾക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തുന്നതാണ്.
Post Your Comments