ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 562.75 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,655.72- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 158.45 പോയിന്റ് നേട്ടത്തിൽ 18,053.30- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.13 ശതമാനവും, മിഡ്ക്യാപ് സൂചിക 0.06 ശതമാനവും ഇടിവ് നേരിട്ടു.
ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവയുടെ ഓഹരികൾ സെൻസെക്സിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, എസ്ബിഐ, ബജാജ് ഫിൻസെർവ്, ഇൻഡസ്ഇൻഡ് ബാങ്ക്, വിപ്രോ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ് എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇവ 1.67 ശതമാനം വരെയാണ് ഇടിഞ്ഞത്.
Also Read: ആസ്ത്മയുള്ളവര് തണുപ്പ്കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍
Post Your Comments