Latest NewsKerala

വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടി: എസ്എൻ ട്രസ്റ്റിന്റെ ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി

കൊച്ചി: എസ് എൻ ട്രസ്റ്റിന്റെ ബൈലോയിൽ ഹൈക്കോടതി നിർണായക ഭേദഗതി വരുത്തി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്നും വിട്ടു നിൽക്കണം എന്ന ഭേദഗതിയാണ് വരുത്തിയിരിക്കുന്നത്. കേസിൽ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

മുൻ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി ബൈലോ പുതുക്കി ഉത്തരവിറക്കിയത്. ഇത് കൊലക്കേസിൽ വരെ പ്രതിസ്ഥാനത്ത് ഉള്ള വെള്ളാപ്പള്ളി നടേശന് തിരിച്ചടിയാണ്. ട്രസ്റ്റിന്റെ സത്യസന്ധമായ വാദത്തിനെ പോലും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതി. ബൈലോ പരിഷ്കരണത്തിനായാണ് ജയപ്രകാശ് വാദിച്ചത്. ട്രസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ ഭേദഗതി വരുത്തണമെന്നായിരുന്നു ജയപ്രകാശിന്റെ വാദം.

ട്രസ്റ്റ് സ്വത്ത് കേസിൽ ഉൾപ്പെട്ടവർ ഭാരവാഹിയായി ഇരുന്നാൽ കേസ് നടപടികൾ കാര്യക്ഷമമായി നടക്കില്ലെന്നും ഹർജിക്കാരൻ വാദിച്ചു. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് ബൈലോയിൽ മാറ്റം വരുത്തുകയല്ല കോടതി ചെയ്തത്. മറിച്ച് നിയമത്തിൽ തന്നെ ഭേദഗതി വരുത്തുകയാണ്. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളി നടേശനെയടക്കം ഈ വിധി ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button