ErnakulamKeralaNattuvarthaLatest NewsNews

പറവൂരിലെ ഭക്ഷ്യവിഷബാധ : ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ചികിത്സ തേടി ആശുപത്രിയിൽ

ഇതുവരെ 17 പേർ ആണ് ചികിത്സ തേടിയെത്തിയത്

കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ചികിത്സ തേടി ആശുപത്രിയിലെത്തി. ഇതുവരെ 17 പേർ ആണ് ചികിത്സ തേടിയെത്തിയത്.

ഇന്ന് രാവിലെ മൂന്ന് പേരായിരുന്നു ചികിത്സ തേടിയത്. ഉച്ചയോടെ ഇത് ഒൻപതായി. പിന്നീട് 17 ആയി ഉയരുകയായിരുന്നു. ആശുപത്രിയിലെത്തിയ എല്ലാവരും പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവരാണ്. ഇന്നലെ രാത്രിയാണ് ഇവർ ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.

Read Also : യുവാവിനെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത് പണയപ്പെടുത്താൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് ഇന്ന് രാവിലെയാണ് മൂന്ന് പേർ ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിന് പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടലിൽ പരിശോധന നടത്തി. തുടർന്ന്, ഉദ്യോഗസ്ഥർ ഹോട്ടൽ അടപ്പിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button