യുഎസിൽ വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുന്ന ഓഫീസുകൾ അടച്ചുപൂട്ടാനൊരുങ്ങി ആഗോള ടെക് ഭീമന്മാരായ മെറ്റയും മൈക്രോസോഫ്റ്റും. റിപ്പോർട്ടുകൾ പ്രകാരം, വാഷിംഗ്ടണിലെ സിയാറ്റിലിലും ബെൽവ്യൂവിലുമുള്ള ഓഫീസുകളാണ് ആദ്യ ഘട്ടത്തിൽ ഒഴിയുന്നത്.
സിയാറ്റിലിലെ ആറ് നിലയുള്ള ആർബർ ബ്ലോക്ക് 333- യിലെ കെട്ടിടവും, ബെൽവ്യൂവിലെ സ്പ്രിംഗ് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് 6- ലെ 11 നിലയിലുള്ള കെട്ടിടവുമാണ് മെറ്റ ഒഴിയുക. അതേസമയം, 2024 ജൂണിൽ ലീസ് അവസാനിക്കുന്നതിനാൽ, ബെൽവ്യൂവിലെ 26 നില സിറ്റി സെന്റർ പ്ലാസ ഒഴിയാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചിട്ടുണ്ട്.
2022- ൽ സിയാറ്റിൽ മേഖലയിൽ നിന്ന് 726 ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിട്ടിരിക്കുന്നത്. നിലവിൽ, സിയാറ്റിലിൽ മാത്രം കമ്പനിക്ക് 29 കെട്ടിടങ്ങളും, 8,000- ലധികം ജീവനക്കാരും ഉണ്ട്.
Post Your Comments