Latest NewsKeralaMollywoodNewsEntertainment

അങ്ങനെയുള്ളവരല്ല കൂട്ടുകാർ: തന്റെ സൗഹൃദങ്ങളെക്കുറിച്ച് നടി മഞ്ജു വാര്യർ

'വളരെ സ്വാഭാവികമായി ജീവിതത്തിലേക്ക് എത്തുന്നവരാണ് കൂട്ടുകാർ

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ തമിഴകത്തും തിളങ്ങുകയാണ്. നടൻ അജിത് നായകനായി എത്തിയ തുനിവ് ആണ് മഞ്ജുവിന്റെ പുതിയ ചിത്രം. തന്റെ സൗഹൃദങ്ങളെക്കുറിച്ചു മഞ്ജു വാക്കുകൾ ശ്രദ്ധനേടുന്നു. ഫോണിൽ വിളിച്ചാൽ എടുത്തില്ലെങ്കിലോ , മെസ്സേജിന് ബ്ലൂ ടിക്ക് കണ്ടിട്ട് മറുപടി കൊടുത്തില്ലെങ്കിലോ പിണങ്ങുന്നവരുണ്ടെങ്കിൽ അവർ കൂട്ടുകാരല്ലെന്നു മഞ്ജു പറയുന്നു.

read also: പൂജയ്ക്ക് അമ്പലത്തില്‍ കയറാത്തതെന്ത് ? ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു

‘വളരെ സ്വാഭാവികമായി ജീവിതത്തിലേക്ക് എത്തുന്നവരാണ് കൂട്ടുകാർ. ഏതുതരം ബന്ധങ്ങളിലും സ്വാതന്ത്ര്യമുണ്ടായിരിക്കണമല്ലോ. ഒരുപാടുനാൾ വിളിച്ചില്ലെങ്കിലും അന്ന് നിർത്തിയിടത്തുനിന്നു സ്നേഹത്തോടെ സംസാരിച്ചു തുടങ്ങുന്നവരാണ് എൻ്റെ കൂട്ടുകാർ’- മഞ്ജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button