ഡല്‍ഹി: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ റഹ്മാന്‍ മക്കിയെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത് ഇന്ത്യയുടെ വിജയമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ മുന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍.
ഇന്ത്യന്‍ ജനതയെ ആക്രമിച്ചവര്‍ക്കെതിരെയുള്ള പോരാട്ടവും നീതിക്കുവേണ്ടിയുള്ള രാജ്യത്തിന്റെ ശ്രമവുമാണ് ഫലം കണ്ടതെന്നും ചൈനയുടെ ശ്രമങ്ങളെല്ലാം വ്യര്‍ത്ഥമാണെന്നും അദ്ദേഹം പറഞ്ഞു. മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും സയ്യിദ് അക്ബറുദ്ദീന്‍ ചൂണ്ടിക്കാണിച്ചു.
‘ഇന്ത്യയെ തടയാന്‍ ചൈനയ്ക്ക് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് അബ്ദുള്‍ റഹ്മാന്‍ മക്കിയെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. ജനങ്ങളെ ആക്രമിച്ചവര്‍ക്കെതിരെയും ഇന്ത്യന്‍ ജനതയുടെ നീതിക്കു വേണ്ടി ഇന്ത്യ മുന്നോട്ട് വന്നു. എന്നാല്‍, അതിനെ ഞെരിച്ചമര്‍ത്താന്‍ ചൈന ശ്രമിക്കുകയാണ് ചെയ്തത്. പക്ഷെ, ചൈനയുടെ ശ്രമം വ്യര്‍ത്ഥമായി പോയി’, സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
Post Your Comments