NewsHealth & Fitness

വയറു കുറയ്ക്കാൻ വെറും വയറ്റിൽ ഈ പാനീയം കുടിക്കൂ

രാവിലെ എഴുന്നേറ്റയുടൻ ഭൂരിഭാഗം ആൾക്കാരുടെയും മെനു ലിസ്റ്റിലെ പാനീയങ്ങളാണ് ചായയും കാപ്പിയും. വെറും വയറ്റിൽ ഇവ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. രാവിലെ എഴുന്നേറ്റയുടൻ കുടിക്കാവുന്നതും, ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതുമായ ഒട്ടനവധി പാനീയങ്ങൾ ഉണ്ട്. അത്തരത്തിൽ വയറു കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ എഴുന്നേറ്റയുടൻ കുടിക്കാവുന്ന പാനീയത്തെക്കുറിച്ച് പരിചയപ്പെടാം.

ഇഞ്ചി, ജീരകം, ചെറുനാരങ്ങ, തേൻ എന്നിവയാണ് ഈ പാനീയം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ. ആവശ്യത്തിന് വെള്ളം എടുത്തതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ജീരകവും ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും ചേർത്ത് നന്നായി തിളപ്പിക്കുക. ഇത് ചൂടാറിയശേഷം ഇതിലേക്ക് അൽപം നാരങ്ങാ നീരും തേനും മിക്സ് ചെയ്ത് കുടിക്കുക. ആവശ്യത്തിന് ബ്ലാക്ക് സാൾട്ട് ചേർക്കുന്നത് നല്ലതാണ്. ഈ പാനീയം നിത്യവും രാവിലെ വെറും വയറ്റിൽ കുടിച്ചാൽ വയറു കുറയും.

Also Read: എല്ലാം വെറും തള്ള് മാത്രം, പേരിൽ മാത്രമൊതുങ്ങി വയനാട് മെഡി.കോളേജ്: ആരോഗ്യമന്ത്രിയുടെ വാക്ക് പാഴ്‍വാക്കാകുമ്പോൾ

കലോറിയുടെ അളവ് വളരെ കുറഞ്ഞ ജീരകത്തിന് കൊഴുപ്പിനെ എരിയിച്ച് കളയാനുള്ള കഴിവുണ്ട്. ഇഞ്ചി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ശരീരഭാരം കുറയ്ക്കാൻ വളരെ മികച്ചതാണ് തേൻ കഴിക്കുന്നത്. ഇവ മൂന്നും യോജിക്കുമ്പോൾ മികച്ച റിസൾട്ടാണ് ലഭിക്കുക. മധുരത്തിനായി തേനിനു പകരം പഞ്ചസാര ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button