Latest NewsKeralaNews

വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണുന്നില്ല: പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ

പാലക്കാട്: വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്.

അതേസമയം, ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പിടി 7നെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. കാട്ടാനയെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം നാളെ രാത്രിയോടെ ധോണിയിൽ എത്തുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button