ചർമ്മത്തിന് തിളക്കവും ഭംഗിയും വർദ്ധിപ്പിക്കാൻ വിവിധ തരത്തിലുള്ള ഫെയ്സ് പാക്കുകൾ ഉപയോഗിക്കുന്നവരാണ് പലരും. ചർമ്മ പ്രശ്നങ്ങളെ അകറ്റി നിർത്തി മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പച്ചക്കറിയാണ് വെള്ളരിക്ക. വിറ്റാമിൻ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് എന്നിവയാൽ സമ്പന്നമായ വെള്ളരിക്ക എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം.
കറ്റാർവാഴയും വെള്ളരിക്ക നീരും ചേർത്ത ഫെയ്സ് പായ്ക്ക് മുഖകാന്തി വർദ്ധിപ്പിക്കും. കറ്റാർവാഴ ജെൽ എടുത്തതിനുശേഷം അതിലേക്ക് വെള്ളരിക്ക നീര് ചേർക്കുക. നന്നായി മിക്സ് ചെയ്ത് 10 മിനിറ്റ് മുതൽ 15 മിനിറ്റ് വരെ മുഖത്തിടുക. മുഖം മിനുസമുള്ളതാക്കാനും തിളക്കം വർദ്ധിപ്പിക്കാനും ഈ മിശ്രിതത്തിന് കഴിയും.
വെള്ളരിയും തൈരും ചേർന്ന മിശ്രിതം മുഖകാന്തി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച ഒന്നാണ്. ഒരു ടേബിൾസ്പൂൺ വേവിച്ച വെള്ളരിക്ക എടുത്ത ശേഷം അതിലേക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുന്നതിലൂടെ മുഖത്തെ പുതിയ കോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുകയും തിളക്കം നൽകുകയും ചെയ്യും.
Post Your Comments