സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ കേന്ദ്രീകരിച്ച് പുതിയ പദ്ധതിയുമായി ആസ്റ്റർ ലാബ്സ്. രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്തുടനീളമുള്ള വൃദ്ധസദനങ്ങളിൽ നിരക്ക് ഇളവുകളോടെ ടെസ്റ്റും മറ്റാനുകൂല്യങ്ങളും നൽകാനാണ് പദ്ധതിയിടുന്നത്. 74 വൃദ്ധസദനങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനങ്ങൾ നടത്തുക. ആസ്റ്റർ ഡിഎം ഹെൽത്ത് സെന്ററിന്റെ ഡയഗ്നോസ്റ്റിക് വിഭാഗമാണ് ആസ്റ്റർ ലാബ്സ്.
വൃദ്ധസദനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനോടൊപ്പം റിപ്പബ്ലിക് ദിനത്തിൽ ആസ്റ്റർ ലാബുകളിൽ എത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും ടെസ്റ്റ് പാക്കേജുകളിൽ 74 ശതമാനം വരെ ഇളവുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ആസ്റ്റർ ലാബുകളിൽ നിന്ന് പരിശോധന നടത്തുന്ന എല്ലാ രോഗികൾക്കും ആശുപത്രികളിൽ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. അന്നേദിവസം വിസിറ്റിംഗ് ഡോക്ടർമാർ ഒഴികെയുള്ള ഡോക്ടർമാരുടെ പരിശോധനയിൽ 25 ശതമാനം വരെയാണ് ഇളവുകൾ നൽകുന്നത്.
Also Read: കൊല്ലത്ത് മായം കലർത്തിയ പാൽ പിടികൂടിയ സംഭവത്തില്‍ പാൽ സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു
Post Your Comments