
രാജ്യത്ത് ക്രൂഡോയിൽ ഇറക്കുമതിയിൽ വീണ്ടും മുന്നേറ്റം. തുടർച്ചയായ മൂന്നാം മാസവും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡോയിൽ ഇറക്കുമതിക്കാരായിരിക്കുകയാണ് റഷ്യ. കണക്കുകൾ പ്രകാരം, രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന്റെ 25 ശതമാനം വിഹിതം റഷ്യയുടേതാണ്. 2022 ഡിസംബറിൽ പ്രതിദിനം 11.9 ലക്ഷം ബാരൽ ക്രൂഡോയിൽ റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പരമ്പരാഗത വ്യാപാര പങ്കാളികളായ ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ മറികടന്നാണ് റഷ്യയുടെ മുന്നേറ്റം.
2021- 22 സാമ്പത്തിക വർഷത്തിൽ ക്രൂഡോയിൽ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 2 ശതമാനം മാത്രമായിരുന്നു. 2022 ഒക്ടോബറിൽ പ്രതിദിനം 9.35 ലക്ഷം ബാരലും, നവംബറിൽ 9.09 ലക്ഷം ബാരലും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ബാരലിന് 60 ഡോളറിൽ താഴെയാണ് ഇന്ത്യയ്ക്ക് റഷ്യ എണ്ണ വിൽക്കുന്നത്. ഇത്തവണ ക്രൂഡോയിൽ ഇറക്കുമതിയിൽ രണ്ടാം സ്ഥാനം നിലനിർത്തിയത് ഇറാഖാണ്.
Also Read: ‘ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി.. പേടിച്ചിട്ട്’: തുറന്നു പറഞ്ഞ് ബാല
റഷ്യ- യുക്രെയ്ൻ അധിനിവേശമാണ് ഇന്ത്യയിലേക്ക് ക്രൂഡോയിൽ ഒഴുകാനുള്ള പ്രധാന കാരണങ്ങളിലൊന്നായി മാറിയത്. യുദ്ധ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണയ്ക്കു മേൽ അമേരിക്കയും യൂറോപ്യൻ യൂണിയനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയിൽ നിന്നും ഇന്ത്യ വൻ തോതിൽ ക്രൂഡോയിൽ വാങ്ങിത്തുടങ്ങിയത്.
Post Your Comments