Latest NewsKeralaNews

സിപിഎം നേതാവിനെതിരെയുള്ള ആരോപണം സത്യമാണോ എന്നറിയാന്‍ നേതാക്കള്‍ അശ്ലീല ദൃശ്യങ്ങള്‍ ഒന്നിച്ചിരുന്ന് കണ്ടു: പുതിയ വിവാദം

ആലപ്പുഴ: സംസ്ഥാനത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദത്തിന് തിരികൊളുത്തി. ആലപ്പുഴ സിപിഎമ്മില്‍ നിന്ന് തന്നെയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. സിപിഎം ഏരിയ കമ്മിറ്റിയംഗമായ സോണയ്ക്ക് എതിരെയുള്ള ആരോപണം സ്ഥിരീകരിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന വീഡിയോ പരിശോധന പുതിയ വിവാദമാകുന്നു. സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളുടെ വീഡിയോ സിപിഎം നേതാക്കള്‍ ഒന്നിച്ചിരുന്നു കണ്ടത് മര്യാദകേടല്ലേ എന്നാണ് ഒരുവിഭാഗത്തിന്റെ ചോദ്യം.

Read Also: ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ബ്രാഞ്ച് സെക്രട്ടറിയെ നീക്കി

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ ഉള്‍പ്പെട്ട ദൃശ്യങ്ങളാണ് ഏരിയ കമ്മിറ്റിയംഗത്തിനെതിരെ നടപടിയെടുക്കുന്നതിനു മുന്നോടിയായി പരിശോധിച്ചത്. പ്രശ്‌നം അന്വേഷിച്ച കമ്മിഷന്‍ ശേഖരിച്ച ദൃശ്യങ്ങളുള്ള പെന്‍ഡ്രൈവ് പാര്‍ട്ടി ഓഫിസിലെ സ്റ്റുഡിയോയില്‍ കംപ്യൂട്ടറില്‍ കണക്റ്റ് ചെയ്തു ദൃശ്യങ്ങള്‍ കണ്ടെന്നാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ ലഭിച്ച വിവരം. തുടര്‍ന്ന് ആരോപണ വിധേയനെ പുറത്താക്കുകയും ചെയ്തു.

ഇങ്ങനെയൊരു വീഡിയോ ഉണ്ടോ എന്ന സംശയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചിലര്‍ ഉന്നയിച്ചപ്പോഴാണ് പെന്‍ഡ്രൈവ് പരിശോധിക്കാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button