ആഗോള തലത്തിൽ ഉപയോഗിച്ച സ്മാർട്ട് ഫോണുകൾക്ക് വൻ ഡിമാൻഡ്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം 28.3 കോടി സ്മാർട്ട്ഫോണുകളാണ് ആഗോള തലത്തിൽ വിറ്റഴിച്ചത്. 2021- ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 11.5 ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 2021- ൽ 25.34 കോടി സ്മാർട്ട്ഫോണുകളാണ് വിറ്റത്.
ഔദ്യോഗികമായി നവീകരിച്ചതും ഉപയോഗിച്ചതുമായ സ്മാർട്ട്ഫോണുകളാണ് ഈ ശ്രേണിയിൽ ഉൾപ്പെടുന്നത്. ഉപയോഗിച്ച സ്മാർട്ട്ഫോണുകൾ വീണ്ടും ഉപയോഗിക്കുന്നതിനാൽ ഇ- മാലിന്യത്തിന്റെ തോതും കുറയ്ക്കാൻ സാധിക്കുന്നതാണ്. ഉപയോഗിച്ച സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്നത് പ്രീമിയം ഹാൻഡ്സെറ്റുകളാണ്. ഇത് വിൽപ്പന വഴി ലഭിക്കുന്ന വരുമാനം കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്. ഉപയോഗിച്ച സ്മാർട്ട്ഫോൺ വിൽപ്പനയിലൂടെ 2021 മുതൽ 2026 വരെ 10.3 ശതമാനം വാർഷിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
Also Read: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കും മന്ത്രി ഡോ ആര്‍ ബിന്ദു
Post Your Comments