മിക്കവരുടെയും വീട്ടിലും ഇപ്പോഴും ഒട്ടു പാത്രങ്ങൾ ഉണ്ടാകും. ഒരു നിലവിളക്കെങ്കിലും ഇല്ലാത്ത വീടുകളില്ല എന്ന് തന്നെ പറയാം. എന്നാൽ കാണാനുള്ള ഭംഗിപോലെ തന്നെ ഇവ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. വളരെ പെട്ടെന്ന് തന്നെ പഴക്കമുള്ളതായി തോന്നുകയും കരിപിടിക്കുകയും ചെയ്യും. ചിലർ ചാരമെല്ലാം ഇട്ട് കഷ്ടപ്പെട്ട് തേയ്ക്കാറുണ്ട്. ചിലർ ഭസ്മം ഉപയോഗിക്കും. എന്നാൽ, അടുക്കളയിലെ ചെറിയ ഒരു കഷ്ണം തക്കാളി കൊണ്ട് നമുക്ക് ഒട്ടു പാത്രങ്ങൾ വെളുപ്പിക്കാൻ കഴിയും.
.
വിളക്ക് എന്നും പുതിയതുപോലെ വെട്ടിത്തിളങ്ങി തന്നെ ഇരിക്കും. ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല. അതിനായി വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന തക്കാളി മാത്രം മതി. തക്കാളി ഉപയോഗിച്ചാണ് എളുപ്പത്തിൽ നമ്മളിത് ചെയ്തെടുക്കുന്നത്. അതിനായി നന്നായി പഴുത്ത ഒരു തക്കാളി കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ, ഒരു ടേബിൾ സ്പൂൺ വിനാഗിരി എന്നിവ ചേർത്തു കൊടുക്കാം. ഇത് നന്നായി അരച്ചെടുത്തശേഷം നിലവിളക്ക് എടുത്ത് അതിൽ നന്നായി തേച്ചു പിടിപ്പിക്കാവുന്നതാണ്. ഒരു 15 മിനിറ്റ് ഇങ്ങനെ വെച്ചതിനുശേഷം സ്ക്രബ് ഉപയോഗിച്ച് ചെറുതായി കഴുകി എടുക്കാവുന്നതാണ്. പെട്ടെന്ന് തന്നെ വിളക്കുകൾ വ്യത്തിയായി കിട്ടും.
Post Your Comments