PathanamthittaLatest NewsKeralaNattuvarthaNews

കേരള പൊലീസിന് നാണക്കേട്: പൊലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കയറിപ്പിടിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കയറിപ്പിടിച്ച കേസിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ സി.പി.ഒ സജീഫ് ഖാൻ ആണ് അറസ്റ്റിലായത്. ഡിസംബർ പതിനാറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയായ യുവതി കടന്നുപോകുമ്പോൾ സജീഫ് ഇവരെ കയറിപ്പിടിക്കുകയായിരുന്നു. തുടർന്ന് യുവതി ഇയാൾക്കെതിരെ അതേ സ്റ്റേഷനിൽ പരാതി നൽകി. ഒന്നിലധികം തവണ, തന്റെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചുവെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. പരാതിയെ തുടർന്ന് പ്രതിയെ സസ്‌പെൻഡ് ചെയ്തിരുന്നു. കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി. പൊലീസിന്റെ അന്വേഷണത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഇന്നാണ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button