NewsMobile PhoneTechnology

പോകോ സി50: റിവ്യൂ

8 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന എഐ പിന്തുണയുള്ള ഡ്യുവൽ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിച്ച സി- സീരീസ് ലൈനപ്പിലെ പുതിയ ഹാൻഡ്സെറ്റാണ് പോകോ സി50. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഇവയുടെ പ്രധാന ആകർഷണീയത വില തന്നെയാണ്. കൂടുതൽ ഫീച്ചറുകൾ പരിചയപ്പെടാം.

6.52 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1600 × 700 പിക്സൽ റെസലൂഷനും, 120 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും നൽകിയിട്ടുണ്ട്. ഒക്ട- കോർ മീഡിയടെക് ഹീലിയോ എ22 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. ആക്സിലറോ മീറ്ററും, ഫിംഗർപ്രിന്റ് സെൻസറും ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Also Read: ആ ടൊവിനോ ചിത്രം എട്ട് നിലയിൽ പൊട്ടിയപ്പോൾ സന്തോഷിച്ചു: വൈറലായി വീണയുടെ വാക്കുകൾ

8 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന എഐ പിന്തുണയുള്ള ഡ്യുവൽ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 10 വാട്സ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 6,499 രൂപയ്ക്കും, 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 7,299 രൂപയ്ക്കും സ്വന്തമാക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button