തിരുവനന്തപുരം: ശ്രീലങ്കക്കെതിരെ ഏകദിന പരമ്പര വിജയിച്ചതിന് പിന്നാലെ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിരാട് കോലിയ്ക്കും അദ്ദേഹം ആശംസകൾ നേർന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് അക്ഷരാർത്ഥത്തിൽ ക്രിക്കറ്റ് കാർണിവൽ തന്നെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യൻ ടീം നിറഞ്ഞാടിയപ്പോൾ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റൺ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച വിജയമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രചിക്കപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ 317 റൺസിന്റെ കൂറ്റൻ വിജയമാണ് ടീം ഇന്ത്യ നേടിയത്. ഇതോടെ 2008 ൽ അയർലണ്ടിനെതിരെ ന്യൂസിലൻഡ് നേടിയ 290 റൺസിന്റെ റെക്കോർഡ് ജയം പഴങ്കഥയായി. വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബാറ്റർമാർ റൺമഴ പെയ്യിച്ചപ്പോൾ 3-0 നാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. തന്റെ 46 ആം അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയാണ് വിരാട് കോലി ഇന്ന് പൂർത്തിയാക്കിയത്. സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ച്വറികളുടെ റെക്കോർഡിനൊപ്പമെത്താൻ കേവലം മൂന്ന് സെഞ്ച്വറി കൂടി മതി കോലിക്ക്. റെക്കോർഡിലേക്ക് കുതിക്കുന്ന വിരാട് കോലിക്കും ടീം ഇന്ത്യക്കും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണ്ണരൂപം:
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് അക്ഷരാർത്ഥത്തിൽ ക്രിക്കറ്റ് കാർണിവൽ തന്നെയായിരുന്നു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യൻ ടീം നിറഞ്ഞാടിയപ്പോൾ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റൺ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച വിജയമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രചിക്കപ്പെട്ടത്. ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ 317 റൺസിന്റെ കൂറ്റൻ വിജയമാണ് ടീം ഇന്ത്യ നേടിയത്.
ഇതോടെ 2008 ൽ അയർലണ്ടിനെതിരെ ന്യൂസിലൻഡ് നേടിയ 290 റൺസിന്റെ റെക്കോർഡ് ജയം പഴങ്കഥയായി. വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബാറ്റർമാർ റൺമഴ പെയ്യിച്ചപ്പോൾ 3-0 നാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. തന്റെ 46 ആം അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയാണ് വിരാട് കോലി ഇന്ന് പൂർത്തിയാക്കിയത്. സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ച്വറികളുടെ റെക്കോർഡിനൊപ്പമെത്താൻ കേവലം മൂന്ന് സെഞ്ച്വറി കൂടി മതി കോലിക്ക്. റെക്കോർഡിലേക്ക് കുതിക്കുന്ന വിരാട് കോലിക്കും ടീം ഇന്ത്യക്കും ആശംസകൾ.
Read Also: ഇന്ത്യയുടെ ഭരണം കൈയ്യാളുന്നത് സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്തവരുടെ പിൻഗാമികൾ: മുഖ്യമന്ത്രി
Post Your Comments