Latest NewsKeralaNews

പൊലീസിന്‍റെ രഹസ്യസന്ദേശങ്ങൾ ചോർത്തി, രാജ്യസുരക്ഷയെ ബാധിക്കുന്ന സമാന്തര വയർലെസ് സംവിധാനം വീടിനുള്ളിൽ: ഞെട്ടി പൊലീസ്

തൃശൂർ: രാജ്യസുരക്ഷയെ ബാധിക്കുന്ന സമാന്തര വയർലസ് സംവിധാനം വീട്ടിനുള്ളിൽ ഒരുക്കി പൊലീസിന്റെ രഹസ്യസന്ദേശങ്ങൾ ചോർത്തിയ ആൾ പിടിയിൽ. അന്തിക്കാട് ചാഴൂർ സ്വദേശി നമ്പേരിവീട്ടിൽ സമ്പത്ത് (40) ആണ് അറസ്റ്റിലായത്. ഇയാൾ പൊലീസിന്‍റെ രഹസ്യസന്ദേശങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

തൃശൂർ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സമ്പത്തിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. വർഷങ്ങളോളം അബുദാബിയിലെ ഡിഫൻസിന്റെ ഐടി മേഖലയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ഇയാൾ നാട്ടിലെത്തി, സ്വന്തം വീട്ടിൽ സമാന്തര വയർലസ് സംവിധാനം ഒരുക്കുകയായിരുന്നു. ഇലക്ട്രോണിക് എൻജിനിയറായ ഇയാൾ വീട്ടിലൊരുക്കിയിട്ടുള്ള വയർലെസ് സംവിധാനങ്ങൾ കണ്ട്‌ പൊലീസ് ഞെട്ടിപ്പോയി.

കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ നാട്ടിലുണ്ട്. ഇക്കാലമത്രയും പൊലീസിന്റെ രഹസ്യസന്ദേശങ്ങൾ ഇയാൾ ചോർത്തിയതായാണ് കരുതപ്പെടുന്നത്. അത്യാധുനിക ഉപകരണങ്ങളാണ് ഇയാൾ സ്ഥാപിച്ചിരിക്കുന്നതെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. പൊലീസിന്റെ ടെലികമ്യൂണിക്കേഷൻ വിഭാഗവും സൈബർ സെല്ലും മറ്റ് അവാന്തര വിഭാഗങ്ങളും വിശദമായി പരിശോധിച്ച് വരികയാണ്. എയർ ട്രാഫിക് സംവിധാനങ്ങൾപോലും നിരീക്ഷിക്കാനുള്ള സൗകര്യങ്ങൾ ഈ വയർലെസ് സംവിധാനത്തിൽ ഉണ്ടെന്നാണ് സൂചന. ചോർത്തിയ വിവരങ്ങൾ ഇയാൾ മറ്റാർക്കെങ്കിലും കൈമാറിയിരുന്നോ? പൊലീസിന്റെ സന്ദേശങ്ങൾ കൂടാതെ മറ്റെന്തൊക്കെ ചോർത്തി തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button