![](/wp-content/uploads/2023/01/jammu-attack.jpg)
ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കശ്മീർ സോൺ പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. മൂന്നാഴ്ച മുമ്പ്, ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലെ മുൻജ് മാർഗ് മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഈ ഭീകരരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments