റിയാദ്: സൗദിയിലേക്ക് പുതിയ പ്രഫഷനൽ വിസയിൽ വരുന്നവർക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് കോൺസുലേറ്റിൽ നിന്ന് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന് അധികൃതർ. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. സർട്ടിഫിക്കറ്റുകൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയാൽ മാത്രം മതിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രഫഷനൽ വിസയിൽ വരുന്നവർക്ക് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ നേരത്തെ മാസങ്ങളോളം സമയമെടുത്തിരുന്നു. പുതിയ തീരുമാനത്തോടെ സ്റ്റാമ്പിംഗ് വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും.
Read Also: റിപ്പബ്ലിക് ദിനം പൊടിപൊടിക്കാൻ ആമസോൺ, കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു
എച്ച്ആർഡി അറ്റസ്റ്റേഷൻ പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തുകയും പിന്നീട് സൗദി കോൺസുലേറ്റ് സാക്ഷ്യപ്പെടുത്തുകയും ചെയ്യും. പുതിയ സർക്കുലർ പ്രകാരം കോൺസുലേറ്റിന്റെ സാക്ഷ്യപ്പെടുത്തലിനായി കാത്തിരിക്കേണ്ടതില്ല. എച്ച്ആർഡി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തൽ ലഭിക്കാൻ പതിനഞ്ച് മുതൽ ഇരുപത് ദിവസം വരെ മാത്രമേ വേണ്ടി വരൂ.
Read Also: ഇനി വർക്ക് ഫ്രം ഹോം ഇല്ല, മുഴുവൻ ജീവനക്കാരോടും ഓഫീസുകളിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ട് ടിസിഎസ്
Post Your Comments