മഞ്ഞുകാലത്ത് ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. സുഖകരമായ കാലാവസ്ഥയാണെങ്കിലും, പലപ്പോഴും മഞ്ഞുകാലത്ത് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ മഞ്ഞുകാലത്ത് ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അത്തരത്തിൽ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ശർക്കര. മഞ്ഞുകാലത്ത് ശർക്കര കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശർക്കര വളരെ ഉത്തമമാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, തൊണ്ടയിലെ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ എന്നിവ അകറ്റാൻ ശർക്കര കഴിക്കാവുന്നതാണ്. കൂടാതെ, മിക്ക അലർജികളിൽ നിന്ന് രക്ഷ നേടാനും ശർക്കര സഹായിക്കും.
Also Read: ഹജ് തീർത്ഥാടനം: ഇത്തവണ 20 ലക്ഷം പേർ ഹജ് നിർവ്വഹിക്കുമെന്ന് സൗദി അറേബ്യ
മഞ്ഞുകാലത്ത് മുടിയുടെ ആരോഗ്യം നിലനിർത്തേണ്ടത് അനിവാര്യമാണ്. മുടി വരണ്ടു പോകാനും, മുടി കൊഴിയാനുമെല്ലാം മഞ്ഞുകാലം വഴിയൊരുക്കുന്നു. മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഇക്കാലയളവിൽ ശർക്കരയിൽ അൽപം ഉലുവ ചേർത്ത് കഴിക്കാവുന്നതാണ്.
മഞ്ഞുകാലത്ത് സാധാരണയായി വിശപ്പ് കൂടാറുണ്ട്. ഇത് ധാരാളം ഭക്ഷണം കഴിക്കുന്ന പ്രവണതയിലേക്ക് നയിക്കുന്നു. അതിനാൽ, ശർക്കരയും നിലക്കടലയും ചേർത്ത് കപ്പലണ്ടി മിഠായിയുടെ രൂപത്തിൽ കഴിക്കാവുന്നതാണ്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.
Post Your Comments