ബഹ്റൈൻ: രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുന്നതിന് സാധ്യതയുണ്ടെന്ന് ബഹ്റൈൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അറേബ്യൻ ഗൾഫ് മേഖലയിൽ ഉടലെടുക്കുന്ന അസ്ഥിര കാലാവസ്ഥ മൂലം ബഹ്‌റൈനിൽ വരും ദിനങ്ങളിൽ ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.
രാജ്യത്ത് വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ തെക്കുകിഴക്കൻ ദിശയിൽ വീശുന്ന കാറ്റ്, ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറി വീശുന്നതിനു സാധ്യതയുണ്ട്. ഇത് മൂലം ബഹ്റൈനിലെ അന്തരീക്ഷ താപനില ഗണ്യമായി കുറയാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏറ്റവം കുറഞ്ഞ അന്തരീക്ഷ താപനില പരമാവധി 12 ഡിഗ്രി വരെ രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
Post Your Comments