KottayamLatest NewsKeralaNattuvarthaNews

തോ​ട്ടി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി : രണ്ടുപേർ അറസ്റ്റിൽ

ആ​ല​പ്പു​ഴ ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി​ക​ളാ​യ തെ​ക്കേ​ത​റ​യി​ൽ സോ​ജ​ൻ (27), പൂ​ത്തേ​ഴ​ത്ത്‌​വെ​ളി​വീ​ട്ടി​ൽ ശ​ര​ത് (24), വ​ട​ക്കേ​പ​റമ്പി​ൽ വി​പി​ൻ ദാ​സ് എ​ന്നി​വ​രെ​യാ​ണ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗ​ത്ത് ക​ക്കൂ​സ് മാ​ലി​ന്യം തോ​ട്ടി​ലേ​ക്ക് ത​ള്ളി​യ​വ​ർ അ​റ​സ്റ്റിൽ. ആ​ല​പ്പു​ഴ ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി​ക​ളാ​യ തെ​ക്കേ​ത​റ​യി​ൽ സോ​ജ​ൻ (27), പൂ​ത്തേ​ഴ​ത്ത്‌​വെ​ളി​വീ​ട്ടി​ൽ ശ​ര​ത് (24), വ​ട​ക്കേ​പ​റമ്പി​ൽ വി​പി​ൻ ദാ​സ് എ​ന്നി​വ​രെ​യാ​ണ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഇനിയും കണ്ടിട്ടില്ലാത്ത അയ്യനെ ഒരുനാൾ ഞാനും നേരിൽകാണും- മാളികപ്പുറത്തെ പുകഴ്ത്തിയ ബിന്ദുകൃഷ്ണ പോസ്റ്റ് മുക്കി

ചൊ​വ്വാ​ഴ്ച രാ​ത്രി 1.30 ഓ​ടെയാണ് സംഭവം. കു​ന്നും​ഭാ​ഗം-മ​റ്റ​ത്തി​ൽ​പ്പ​ടി റോ​ഡി​ൽ ഒ​റ്റ​പ്ലാ​ക്ക​ൽ ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള തോ​ട്ടി​ലാ​ണ് ഇ​വ​ർ മാ​ലി​ന്യം ത​ള്ളി​യ​ത്. അറസ്റ്റ് ചെയ്ത ഇ​വ​രെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് മാ​ലി​ന്യം ത​ള്ളി​യ തോ​ട്ടി​ൽ ക്ലോ​റി​ൻ വി​ത​റി​ച്ച് ശു​ചീ​ക​രി​ച്ചു.

അതേസമയം, മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​നി മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വാ​ർ​ഡ് മെം​ബ​ർ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button