തൃശ്ശൂര്‍: പുഴക്കലില്‍ അഭിഭാഷകയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ നാട്ടിക സ്വദേശിയായ നമിത ശോഭനയെയാണ് (42) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ളാറ്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ അഭിഭാഷകയെ കാണാനില്ലായിരുന്നു.
Read Also: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും
വിവാഹ മോചിതയായ നമിത ശോഭന, ആമ്പക്കാട് തങ്കം റസിഡന്‍സി എന്ന ഫ്ളാറ്റിലാണ് താമസിച്ചുവന്നത്. 9-ാം തീയതി വൈകുന്നേരം ഓഫീസില്‍ നിന്ന് സുഖമില്ലെന്ന് പറഞ്ഞാണ് ഇവര്‍ ഫ്ളാറ്റിലേക്ക് പോയത്. പിന്നീട് ഫോണില്‍ കിട്ടാതായപ്പോള്‍ സഹപ്രവര്‍ത്തകര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസെത്തി ഫ്ളാറ്റില്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ദുരൂഹ മരണത്തില്‍ പൊലീസ് കേസ് എടുത്തു.
Post Your Comments