Latest NewsUAENewsInternationalGulf

ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ പൊതു ബസ് റൂട്ട് പ്രഖ്യാപിച്ച് യുഎഇ

ദുബായ്: ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ പൊതു ബസ് റൂട്ട് പ്രഖ്യാപിച്ച് യുഎഇ. റാസൽഖൈമ നിവാസികൾക്ക് ഗ്ലോബൽ വില്ലേജിലേക്ക് ഇനി പൊതു ബസിൽ യാത്ര ചെയ്യാം. വൺവേ ടിക്കറ്റിന് 30 ദിർഹമാണ് ചാർജ്.

Read Also: ‘അന്ന് ടിപി ശ്രീനിവാസന്റെ കരണത്തടിച്ച് അപമാനിച്ചവര്‍ ഇപ്പോള്‍ തെറ്റ് തിരുത്താന്‍ തയാറായിരിക്കുന്നു’: വിഡി സതീശന്‍

റാസൽ ഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമാണ് ബസ് സർവ്വീസ് ആരംഭിച്ചത്. എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും രണ്ട് റൗണ്ട് ട്രിപ്പുകളോടെ മാത്രമേ ബസ് സർവ്വീസ് ലഭ്യമാകൂ. റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള യാത്രകൾ വൈകിട്ട് 3 മണിക്കും 5 മണിക്കും, പാർക്കിൽ നിന്ന് എമിറേറ്റിലേക്കുള്ള യാത്രകൾ രാത്രി 10 മണിക്കും 12 മണിക്കും ആണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

ബസ് റൂട്ടിന്റെ ട്രയൽ ലോഞ്ച് 2022 ഡിസംബർ 16 ന് ആരംഭിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ 80 സംസ്‌കാരങ്ങൾ പ്രതിഫലിക്കുന്ന കാഴ്ചകളാണ് ഗ്ലോബൽ വില്ലേജിലുള്ളത്.

Read Also: ആധുനിക കൃഷി രീതി പഠിക്കാന്‍ കൃഷി മന്ത്രി പി പ്രസാദും കര്‍ഷകരും ഇസ്രായേലിലേക്ക്: രണ്ടു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button