Latest NewsKeralaNewsIndia

സച്ചിദാനന്ദന് കനയ്യലാല്‍ പുരസ്‌കാരം

ന്യൂഡല്‍ഹി: എട്ടാമത് കനയ്യലാല്‍ സേഠിയ കവിതാ പുരസ്‌കാരത്തിന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്‍ അര്‍ഹനായി. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 16-ാമത് ജയ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (ജെ.എല്‍.എഫ്.) അവാര്‍ഡ് സമ്മാനിക്കും.

മഹാകവി കനയ്യലാല്‍ സേഠിയ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മലയാളത്തിലും ഇംഗ്ലീഷിലുമായി 21 കവിതാസമാഹാരങ്ങളും 16 ലോകകവിതാ വിവര്‍ത്തനഗ്രന്ഥങ്ങളും 21 സാഹിത്യനിരൂപണകൃതികളും നാടകങ്ങളും യാത്രാവിവരണങ്ങളും സച്ചിദാനന്ദന്‍ രചിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button