KeralaLatest NewsNews

കെഎസ്ആർടിസി ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് 50 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. കട്ടപ്പന മേരികുളത്തിന് സമീപം എടപ്പുക്കളത്തിനും പുല്ലുമേടിനും മദ്ധ്യേയാണ് അപകടം നടന്നത്. ഗർഭിണിയായ യുവതി ഉൾപ്പെടെ 9 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ ഗർഭിണിയായ യുവതിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുമളിയിൽ നിന്നും ഉപ്പുതറയ്ക്ക് വരുകയായിരുന്നു ബസാണ് മറിഞ്ഞത്.

Read Also: ഇരട്ട സഹോദരങ്ങള്‍ കിലോമീറ്ററുകൾ അകലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചു

അതേസമയം, ബീനാച്ചി-പനമരം റോഡിൽ സി സി ഫോറസ്റ്റ് ഓഫീസിന് സമീപമുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു. അരിവയൽ കോട്ടങ്ങോട് മുഹമ്മദിന്റെയും ഖദീജയുടെയും മകൻ അഖിൻ എം അലി എന്ന ആഷിഖ് ആണ് മരിച്ചത്.

Read Also: സുരേഷ് ​ഗോപിയുടെ ശബ്ദത്തിൽ ജീവിക്കുന്ന ഒരാളായി ആരും എന്നെ തെറ്റിദ്ധരിക്കരുത്: വിമർശനങ്ങൾക്ക് മറുപടിയുമായി അബ്ദുൾ ബാസിത്

shortlink

Related Articles

Post Your Comments

Related Articles


Back to top button