IdukkiLatest NewsKeralaNattuvarthaNews

പോക്സോക്കേസിൽ 19കാരൻ അറസ്റ്റിൽ

ക​ല്‍​ത്തൊ​ട്ടി മേ​പ്പാ​റ കൈ​പ്പ​യി​ല്‍ സ​ച്ചി​ന്‍ സ​ന്തോ​ഷ്(19) ആ​ണ് പി​ടി​യി​ലാ​യ​ത്

ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റിൽ. ക​ല്‍​ത്തൊ​ട്ടി മേ​പ്പാ​റ കൈ​പ്പ​യി​ല്‍ സ​ച്ചി​ന്‍ സ​ന്തോ​ഷ്(19) ആ​ണ് പി​ടി​യി​ലാ​യ​ത്.

വി​ദ്യാ​ര്‍​ത്ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​യാ​ള്‍ മൂ​ന്നു​വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ യു​വാ​വി​ന്‍റെ വീ​ട്ടി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​ച്ച് പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ പീ​ഡി​പ്പിക്കുകയായിരുന്നു. കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് പീ​ഡ​ന​വി​വ​ര​ങ്ങ​ള്‍ പുറത്ത് വന്നത്. തു​ട​ര്‍​ന്ന്, വീ​ട്ടു​കാ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കുകയായിരുന്നു.

Read Also : ബ്രിട്ടനില്‍ കൊല്ലപ്പെട്ട അ‍ഞ്ജുവിന്‍റെയും മക്കളുടേയും മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിക്കും

കോ​ട്ട​യ​ത്താ​യി​രു​ന്ന യു​വാ​വി​നെ ത​ന്ത്ര​പൂ​ര്‍​വം ക​ട്ട​പ്പ​ന​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പൊലീ​സി​നെ വെ​ട്ടി​ച്ചു കടന്നുകളഞ്ഞു. തു​ട​ര്‍​ന്ന്, സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മേ​പ്പാ​റ​യി​ല്‍ ​നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​മ്പം​മെ​ട്ട് സി​ഐ വി.​എ​സ്. അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട്ട​പ്പ​ന എ​സ്‌​ഐ കെ. ​ദി​ലീ​പ്കു​മാ​ര്‍, അ​ഡീ​ഷ​ണ​ല്‍ എ​സ്‌​ഐ ഡി​ജു ജോ​സ​ഫ്, എ​സ് സി​പി​ഒ സു​മേ​ഷ് ത​ങ്ക​പ്പ​ന്‍, സി​പി​ഒ​മാ​രാ​യ അ​നൂ​പ്, ര​ഞ്ജി​ത്, അ​രു​ണ്‍ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിക്കെതിരെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം ആണ് കേ​സെ​ടു​ത്തിരിക്കുന്നത്. പ്ര​തി​യെ ക​ട്ട​പ്പ​ന കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button