Latest NewsKeralaNews

സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിക്കും: ശുപാർശയ്ക്ക് അംഗീകാരം നൽകി എൽഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിക്കും. വെള്ളക്കരം ഉയർത്താനുള്ള ശുപാർശയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നൽകി. ഒരു ലിറ്ററിന് ഒരു പൈസ നിരക്കിലാണ് വെള്ളക്കരം ഉയർത്തുക. ജലവിഭവ വകുപ്പ് വെള്ളക്കരം ഉയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ ഇടതു മുന്നണിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കാൻ സർക്കാർ തീരുമാനമെടുക്കുകയായിരുന്നു.

Read Also: വരയാടിനെ കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോയെടുത്തു: മലയാളി വൈദികന്‍ ജാമ്യമില്ലാ വകുപ്പിൽ ജയിലില്‍

വെള്ളക്കരം വർദ്ധനവിൽ നിന്നും ബിപിഎൽ കുടുംബങ്ങളെ ഒഴിവാക്കാനും എൽഡിഎഫ് തീരുമാനിച്ചു. ജല അതോറിറ്റിയ്ക്ക് 2391 കോടി രൂപയുടെ നഷ്ടം ഉണ്ട്. നിലവിൽ ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ജല അതോറിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ വെള്ളക്കരം കൂട്ടണമെന്ന ശുപാർശ അംഗീകരിക്കുകയായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കി.

Read Also: കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം: സന്തോഷം പങ്കിട്ട് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button