![](/wp-content/uploads/2023/01/jayarajan.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ജലവിഭവ വകുപ്പിന്റെ ശുപാര്‍ശ ഇടതുമുന്നണി യോഗം അംഗീകരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും നിരക്ക് വര്‍ധിക്കുക. ബിപിഎല്‍ കുടുംബങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ ജല അതോറിറ്റിക്ക് 2,391 കോടി രൂപ നഷ്ടമുണ്ടെന്നും ജല അതോറിറ്റിയുടെ സാമ്പത്തിക നഷ്ടം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജല അതോറിറ്റി.
5ജി സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫറുമായി ആമസോൺ, ഈ മോഡലുകൾ പകുതി വിലയ്ക്ക് സ്വന്തമാക്കാൻ അവസരം
വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് നേരത്തെ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ജനരോഷം ഉയരാന്‍ സാധ്യതയുള്ള വിഷയമായതിനാല്‍, തീരുമാനം ഇടതുമുന്നണി യോഗത്തിൽ ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments